മുത്തലാക്ക് ക്രിമിനൽ കുറ്റമാക്കുന്ന ബിൽ ലോക്സഭയിൽ പാസ്സായി. വോട്ടെടുപ്പിലൂടെയാണ് ബില്‍ പാസ്സാക്കിയത്. വോട്ടെടുപ്പിൽ 238 പേര് ബില്ലിനെ അനുകൂലിച്ചു. 12 പേര് ബില്ലിനെ എതിര്‍ത്തപ്പോള്‍ പ്രതിപക്ഷം വോട്ടെടുപ്പില്‍നിന്നു വിട്ടുനിന്നു.
നിര്‍ദേശിച്ച ഭേദഗതികള്‍ സര്‍ക്കാര്‍ അംഗീകരിക്കാത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ്, എഡിഎംകെ കക്ഷികള്‍ വാക്കൗട്ട് നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക