ശബരിമല ദർശനം നടത്തിയ കനകദുർഗയുടെയും ബിന്ദുവിന്റേയും വീടുകൾക്ക് കനത്ത സുരക്ഷയൊരുക്കി പോലീസ്. കനകദുര്‍ഗ്ഗ അങ്ങാടിപ്പുറം സ്വദേശിയും ബിന്ദു കൊയിലാണ്ടി സ്വദേശിയുമാണ്. ഇരുവരുടേയും കുടുംബാംഗങ്ങളെ സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റി. ഇരുവരുടേയും വീടുകള്‍ക്ക് നേരെ ആക്രമണത്തിന് സാധ്യതയുള്ളതിനാലാണ് കുടുംബാംഗങ്ങളെ ഇവിടെ നിന്നും മാറ്റിയത്.
എന്നാല്‍ കനക ദുര്‍ഗയും ബിന്ദുവും എവിടെയാണ് നിലവിലുള്ളതെന്ന വിവരം പൊലീസ് പുറത്തു വിട്ടിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക