ശബരിമല: ചരിത്രം കുറിച്ച് ശബരിമലയില്‍ ദര്‍ശനം നടത്തിയ യുവതികള്‍ എവിടെയെന്നത് ഇപ്പോഴും അജ്ഞാതമാണ്. ഇന്ന് പുലര്‍ച്ചയോടെ സന്നിധാനത്ത് ദര്‍ശനം നടത്തിയ ശേഷം കനക ദുര്‍ഗയെയും ബിന്ദുവിനെയും പോലീസ് പത്തനംതിട്ടയില്‍ എത്തിച്ചിരുന്നു. എന്നാല്‍ പിന്നീട് ഇവര്‍ എങ്ങോട്ട് പോയെന്ന് അറിയില്ലെന്നാണ് പോലീസ് പറയുന്നത്.
യുവതികളുടെ സുരക്ഷയോര്‍ത്ത് ഇവരെ പോലീസ് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയെന്നാണ് നിഗമനം. യുവതികള്‍ ദര്‍ശനം നടത്തിയത് സി.സി.ടി.വി ദൃശ്യങ്ങളിലൂടെ വ്യക്തമായി.
കനക ദുര്‍ഗയുടെയും ബിന്ദുവിന്റെയും കുടുംബങ്ങള്‍ക്ക് പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക