കൊച്ചി: ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മസമിതി ഇന്നു സംസ്ഥാന വ്യാപകമായി പ്രഖ്യാപിച്ച ഹര്‍ത്താല്‍ ആരംഭിച്ചു. രാവിലെ ആറു മുതല്‍ വൈകുന്നേരം ആറു വരെയാണു ഹര്‍ത്താല്‍. ഹര്‍ത്താലിന് ബിജെപി പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം ഹര്‍ത്താലുമായി സഹകരിക്കില്ലെന്നും ഇന്നു കടകള്‍ തുറന്നു പ്രവര്‍ത്തിക്കുമെന്നും വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡന്റ് ടി. നസിറുദീന് അറിയിച്ചു. ഏതെങ്കിലും തരത്തില്‍ വ്യാപാരികൾക്ക് നേരെ പ്രശ്നങ്ങള്‍ ഉണ്ടായാല്‍ പോലീസ് സംരക്ഷണം നല്‍കുമെന്ന് ഡിജിപി അറിയിച്ചു.
യുഡിഎഫ് ഇന്നു സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കും കൂടാതെ സെക്രട്ടേറിയറ്റ് പടിക്കലേക്ക് യുഡിഎഫിന്റെ ആഭിമുഖ്യത്തില്‍ മാര്‍ച്ചും ധര്‍ണയും നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക