തൃശൂര്‍: ശക്തന് നഗറിലെ പട്ടാളം മാര്‍ക്കറ്റില്‍ വന്‍ തീപ്പിടിത്തം. പഴയ വാഹനങ്ങളുടെ ഭാഗങ്ങള്‍ വില്‍ക്കുന്ന കടയിലാണ് ആദ്യം തീപ്പിടിച്ചത്. ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം നടന്നത്. വൈദുതി ലൈനിൽ നിന്നും തീപിടിച്ചാണ് അപകടം നടന്നത്.
ടയറുകള്‍ കൂടിക്കിടന്നിടത്താണ് തീപിടുത്തമുണ്ടായത്. തീപ്പിടിച്ചതോടെ വലിയ രീതിയില്‍ തീ ആളിപ്പടരുകയായിരുന്നു. പട്ടാളം മാര്‍ക്കറ്റില്‍ ശക്തന് സ്റ്റാന്‍ഡിന് അടുത്ത് പഴയ വാഹനങ്ങളും ടയറുകളും ഉള്‍പ്പെടെ കൂട്ടിയിട്ടിരിക്കുന്ന സ്ഥലമാണിത്. 10 കടകള്‍ കത്തി നശിച്ചുവെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്. പഴയ വാഹനങ്ങളും കത്തിനശിച്ചിട്ടുണ്ട്.
തീപ്പിടിത്തത്തെ തുടര്‍ന്ന് വലിയ തോതില്‍ നഗരത്തില്‍ പുക പടര്‍ന്നത് ആശങ്ക പടര്‍ത്തി. പത്ത് യൂണിറ്റ് ഫയര്‍ഫോഴ്സ് എത്തി മണിക്കൂറുകള്‍ പരിശ്രമിച്ചാണ് തീ അണച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക