സ്വയംഭോഗത്തെ കുറിച്ചെഴുതി ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് നടി അർച്ചന കവി. സ്വയംഭോഗത്തെക്കുറിച്ചുള്ള സുഹൃത്തുക്കളുടെ അനുഭവങ്ങളും തന്റെ കാഴ്ചപ്പാടുമാണ് ബ്ലോഗിലൂടെ അർച്ചന തുറന്നടിച്ചിരിക്കുന്നത്. അർച്ചനയുടെ ബ്ലോഗ് സോഷ്യൽ മീഡിയയിൽ ഇതിനകം ചർച്ചയായിക്കഴിഞ്ഞു. സുഹൃത്തുക്കള്‍ക്കും സിനിമാക്കാര്‍ക്കും ആരാധകര്‍ക്കും അമ്പരപ്പ് സമ്മാനിച്ചാണ് അര്‍ച്ചനയുടെ ഈ ബ്ലോഗ് എഴുത്ത്.
‘എന്റെ കാഴ്ചപ്പാടിലുള്ള സംഭവമാണ് പറയുന്നത്’ എന്ന ആമുഖത്തോടെയാണ് ചർച്ചകളെക്കുറിച്ച് അർച്ചന പറഞ്ഞു തുടങ്ങുന്നത്. ‘ഏതു സംഭവത്തിനും മൂന്നു കാഴ്ചപ്പാടുകളുണ്ടാകും. ഒന്ന് എന്റേതും രണ്ടാമത്തെ നിന്റേതും മൂന്നാമത്തേത് യാഥാർഥ്യവും. ഈ സംഭവം എന്റെ കാഴ്ചപ്പാടിലൂടെയാണ് വിവരിക്കുന്നത്’- അർച്ചന ആമുഖമായി കുറിച്ചു.
വിചിത്രമായ സ്ഥലങ്ങളിൽ വച്ചു സ്വയംഭോഗം ചെയ്ത അനുഭവങ്ങൾ സുഹൃത്തുക്കൾ ലാഘവത്തോടെ പറയുന്നതു കേട്ടു അസ്വസ്ഥതയല്ല, മറിച്ച് അദ്ഭുതമാണ് തോന്നിയത്. എത്ര കൂളായാണ് പുരുഷന്മാർ ഇത്തരം കാര്യങ്ങൾ പങ്കുവയ്ക്കുന്നത്. ഇത്തരം ചർച്ചകളിൽ പരോഗമനവാദിയായ സ്ത്രീയെ പ്രതിനിധീകരിക്കുന്ന ഒരാളെന്ന നിലയിൽ ‘കൂൾ’ ആയി ഇരിക്കേണ്ടി വന്നിട്ടുണ്ട്. അർച്ചന പറയുന്നു.
ഒരു സ്ത്രീയും പുരുഷനും ഈ വിഷയത്തെക്കുറിച്ചു തുറന്നു സംസാരിക്കുന്നത് ഒരിക്കലും കേട്ടിട്ടു പോലുമില്ല. പുരുഷൻമാർ വളരെ ലാഘവത്തോടെ എടുക്കുന്ന ഈ കാര്യം സ്ത്രീകൾക്ക് ഇപ്പോഴും വിലക്കപ്പെട്ട കനിയാണ്. ആർത്തവത്തെക്കുറിച്ച് വാ തോരാതെ സംസാരിക്കാൻ കഴിയുമെങ്കിലും ഈ വിഷയത്തിൽ എന്തു പറയുമെന്നത് ഒരിക്കലും ആലോചിച്ചിട്ടു പോലുമില്ല- താരം കുറിച്ചു.
ആൺസുഹൃത്തുക്കളുടെ തുറന്നുപറച്ചിലുകൾക്കൊടുവിൽ എല്ലാവരും അർച്ചനയുടെ അനുഭവം കേൾക്കാൻ കാത്തിരിക്കുന്നിടത്താണ് ബ്ലോഗ് അവസാനിക്കുന്നത്. അടുത്ത ഊഴം താനാണെന്ന് പറഞ്ഞാണ് അർച്ചന ആദ്യഭാഗം അവസാനിപ്പിച്ചത്. രണ്ടാം ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരുന്ന ആരാധകർക്കായി അർച്ചന കുറിച്ചു: ‘അവരെന്നോട് ചോദിച്ചില്ല. ഒരുപക്ഷേ കൂട്ടത്തിലെ ഒരേയൊരു സ്ത്രീ ഞാനായതുകൊണ്ടാകാം അവരാ പരിഗണന നൽകിയത്.’
പ്രതികരിക്കാൻ ഇവിടെ എഴുതുക