കണ്ണൂരിലെ കൊളവല്ലൂരില്‍ വീണ്ടും ആയുധശേഖരം കണ്ടെത്തി. മൂന്ന് നാടന്‍ ബോംബ് , ഒരു സ്റ്റീല്‍ ബോംബ് , രണ്ട് വാള് , 18 ചെറിയ ഇരുമ്പ് വടികൾ എന്നിവയാണ് കണ്ടെത്തിയത്.
ഇന്നലെ പ്രദേശത്തെ ആളൊഴിഞ്ഞ പറമ്പിൽ നിന്ന് 20 നാടന്‍ ബോംബുകള്‍ കണ്ടെത്തിയിരുന്നു. കല്ലു വെട്ടിയ കുഴിയില്‍ ബക്കറ്റില്‍ ഒളിപ്പിച്ച നിലയില്‍ ആയിരുന്നു ബോംബുകള്‍. പൊലീസിന് നേരെ അക്രമണവും, വീടുകള്‍ക്ക് നേരെ ബോംബേറും നടന്ന മേഖലയാണ് കൊളവല്ലൂര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക