തന്നിൽ ഏറ്റവും കൂടുതൽ വെറുപ്പുളവാക്കിയ വാക്കുകൾ ഇമ്രാൻ ഹാഷ്മിയുടേതാണെന്ന് വെളിപ്പെടുത്തി നടി ഐശ്വര്യറായ്. നാല് വർഷങ്ങൾക്ക് മുൻപ് കോഫി വിത്ത് കരണ്‍ എന്ന ഷോയുടെ 4-മത്തെ സീസണിലായിരുന്നു ഐശ്വര്യ റായിയെ കുറിച്ച് “ഫേക്ക് ആന്‍ഡ് പ്ലാസ്റ്റിക്ക്’ എന്ന ഇമ്രാന് അഭിപ്രായപ്പെട്ടത്. അന്ന് ഇത് ഏറെ വിവാദമാകുകയും ചെയ്തിരുന്നു. തുടര്‍ന്ന് പരിപാടിയില്‍ രസകരമായ ഉത്തരം നല്കുന്നവര്ക്കുള്ള സമ്മാനം നേടിയെടുക്കുവാനാണ് താന്‍ ഇപ്രകാരം പറഞ്ഞതെന്നായിരുന്നു ഇമ്രാന് ഹാഷ്മി നല്കിയ വിശദീകരണം.
കളേഴ്സ് ടിവിയിലെ ഫേമസ്ലി ഫിലിം ഫെയര്‍ സീസണ് 2വിലാണ് ഐശ്വര്യ തന്നെ ഏറെ വേദനിപ്പിച്ച വാക്കുകളെക്കുറിച്ച് ഓര്‍ത്തെടുത്തത്.നിങ്ങള്‍ക്ക് ഏറെ വെറുപ്പുളവാക്കിയ വാക്കുകള്‍ എന്താണെന്നുള്ള ചോദ്യത്തിന് മറുപടിയായാണ് ഐശ്വര്യ, ഇമ്രാന്റെ വാക്കുകള്‍ ഓര്‍ത്തെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക