മുംബൈ: ഒരു അഡാർ ലവ് എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ പ്രിയാ വാര്യറുടെ ആദ്യ ബോളിവുഡ് ചിത്രം ‘ശ്രീദേവി ബംഗ്ലാവി’ന്റെ ട്രെയിലര്‍ റിലീസായി.
പൂര്‍ണ്ണമായും യുകെയില്‍ ചിത്രികരിച്ച ശ്രീദേവി ബംഗ്ലാവ് സംവിധാനം ചെയ്തിരിക്കുന്നത് മലയാളിയായ പ്രശാന്ത് മാമ്പള്ളിയാണ്. അതീവ ഗ്ലാമറസ് ലുക്കിലാണ് താരം ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്.
ചിത്രത്തിന്റെ ട്രെയിലര്‍ കണ്ട് മലയാളികള്‍ മൂക്കത്ത് വിരല്‍ വച്ചുപോവും. ഇത് നമ്മുടെ പ്രിയയോ എന്നാണ് പലരും ചോദിക്കുന്നത്. ലഹരി നുണഞ്ഞും, പുക വലിച്ചും ഹോട്ടായി ഗ്ലാമറസായാണ് താരം ചിത്രത്തില്‍ എത്തുന്നത്. എഴുപതു കോടി രൂപ ചെലവില്‍ പൂര്‍ണമായും യു കെ യിലാണ് ചിത്രീകരിക്കുന്നത്.
ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലെ ക്യാമറ കൈകാര്യം ചെയ്ത സീനു സിദ്ധാര്‍ഥ് ആണ് ശ്രീദേവി ബംഗ്ലാവിന് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.
https://youtu.be/HjUbDVIeG0o
പ്രതികരിക്കാൻ ഇവിടെ എഴുതുക