സ്വപ്ന സുന്ദരി സണ്ണി ലിയോൺ മമ്മൂട്ടി ചിത്രത്തിലഭിനയിക്കാൻ കേരളത്തിലെത്തി. മമ്മൂട്ടിയെ നായകനാക്കി വൈശാഖ് അണിയിച്ചൊരുക്കുന്ന പോക്കിരിരാജയുടെ രണ്ടാം ഭാഗമായ മധുരരാജയിലഭിനയിക്കാനാണ് സണ്ണി കൊച്ചിയിലെത്തിയത്. വൻ സ്വീകരണമാണ് സണ്ണിക്ക് എയർപോർട്ടിൽ ലഭിച്ചത്.
മധുരരാജയുടെ നിര്‍മാതാവ് നെല്‍സണ്‍ ഐപ്പ് നേരിട്ടെത്തി സണ്ണി ലിയോണിനെ കേരളത്തിലേക്ക് സ്വാഗതം ചെയ്തു. വിമാനത്താവളത്തില്‍ നിന്നും പുറത്തേക്കെത്തുന്ന വിഡിയോ സോഷ്യല്‍ ലോകത്ത് ഇതിനോടകം വൈറലായിരിക്കുകയാണ്.
മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ബജറ്റ് ചിത്രം എന്ന വിശേഷണത്തോടെയാണ് മധുരരാജയുടെ വരവ്. തമിഴ് താരം ജയ്, മമ്മൂട്ടിക്കൊപ്പം ഒരു മുഴുനീള കഥാപാത്രമായി ചിത്രത്തിലെത്തുന്നുണ്ട്. മലയാളം, തമിഴ് , തെലുങ്ക് ഭാഷകളില്‍ ചിത്രം റിലീസിനെത്തും.അനുശ്രീ, മഹിമ നമ്പ്യാർ, ഷംന കാസിം എന്നിവരാണ് നായികമാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക