വായ വൃത്തിയായി സൂക്ഷിക്കാനും ദുര്‍ഗന്ധം അകറ്റാനും നിത്യേന മൗത്ത്വാഷ് ഉപയോഗിക്കുന്നവരാണ് നമ്മളില്‍ പലരും. ചിലയാളുകള്‍ ഇത് ജീവിതചര്യയുടെ ഭാഗമായി കൊണ്ടുനടക്കുന്നതാണ്. പ്രത്യേകിച്ച് യാത്രകളില്‍ ആയിരിക്കുമ്പോഴാണ് പലരും ഇത് ഉപയോഗിക്കുന്നത്. ഇത്തരം ശീലം നല്ലതല്ല എന്ന് ചിലർക്കെങ്കിലും അറിയാമായിരിക്കും. അതുതന്നെയാണ് ആരോഗ്യ വിദഗ്ധരുംപറയുന്നതും.
പ്രതിദിനം ചുരുങ്ങിയത് രണ്ട് തവണയെങ്കിലും മൗത്ത്വാഷ് ഉപയോഗിക്കുന്നവര്‍ക്ക് ഇടക്ക് മാത്രംഉപയോഗിക്കുന്നവരെ അപേക്ഷിച്ച് പ്രമേഹം വരാനുള്ള സാധ്യത 55 ശതമാനം കൂടുതലാണെന്നാണ് പഠനംപറയുന്നത്. ബാക്ടീരിയയെ പ്രതിരോധിക്കുന്നതിനുള്ള ഘടകങ്ങളാണ് മൗത്ത്വാഷില്‍ കൂടുതലായി അടങ്ങിയിരിക്കുന്നത്. മൗത്ത്വാഷ് സ്ഥിരമായി ഉപയോഗിക്കുന്നത് നമ്മുടെ വായിലെ ജീവാണുവിന്റെ ഉല്‍പ്പാദനത്തെ പ്രതികൂലമായി ബാധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക