കേന്ദ്ര ഗവണ്മെന്റിന്റെ ഇടക്കാല ബഡ്ജറ് അവതരിപ്പിക്കുന്നതിനായി ധനകാര്യ സഹമന്ത്രി പീയുഷ് ഗോയല്‍ പാര്‍ലമെന്റിലെത്തി. രാവിലെ 9.50നാണ് മന്ത്രി പാര്‍ലമെന്റിലേക്കെത്തിയത്. ഇവിടെ നടക്കുന്ന മന്ത്രിസഭാ യോഗത്തില്‍ ഗോയല്‍ ബജറ്റിലെ വിവരങ്ങള്‍ വ്യക്തമാക്കും. ഇതിനു ശേഷം ധനകാര്യ ബില്‍ അടക്കമുള്ളവയ്ക്ക് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കും.
പാര്‍ലമെന്റിന്റെ മൂന്നാം നിലയിലുള്ള 53-ാം നമ്പർ മുറിയിലാണ് യോഗം ചേരുക. യോഗം അരമണിക്കൂര്‍ നീളുമെന്നാണ് വിവരം. രാവിലെ 11നാണ് മന്ത്രി ബജറ്റ് അവതരിപ്പിക്കുക. ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി ചികിത്സയിലായതിനാലാണ് ഗോയലിന് ധനമന്ത്രാലയത്തിന്റെ അധിക ചുമതല കൂടി നല്‍കിയത്. മോദി സര്‍ക്കാരിന്റെ ആറാമത്തെ ബജറ്റാണ് ഇത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക