ജനപ്രിയ ചൈനീസ് ആപ്പുകളായ ടിക് ടോക് ഉൾപ്പടെയുള്ളവയ്ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സർക്കാർ. ഇന്ത്യയിൽ ഓഫിസ് ഇല്ലാതെ പ്രവർത്തിക്കുന്ന ഇത്തരം ചൈനീസ് ആപ്പുകളുടെ പ്രവർത്തനമാണ് കേന്ദ്ര സർക്കാർ തടയാൻ പദ്ധതിയിടുന്നത്.
ടിക് ടോക്, ഹെലോ, ലൈക്, വിഗോ വിഡിയോ തുടങ്ങിയ നിരവധി ചൈനീസ് ആപ്പുകള്‍ക്ക് രാജ്യത്ത് വന്‍ പ്രചാരമാണ് ലഭിക്കുന്നത്. ദിനംപ്രതി അമ്പത് ലക്ഷത്തിനു മുകളില്‍ സന്ദര്‍ശകര്‍ ഈ ആപ്പുകള്‍ക്ക് ഉണ്ടെന്നാണ് കണക്ക്. എന്നാല്‍ ആപ്പുകള്‍ ഇന്ത്യക്കാര്‍ക്കിടയില്‍ വന്‍ വിജയമാണെങ്കിലും ആപ്പ് വഴിയുണ്ടാകുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാനോ പരാതി ബോധിപ്പിക്കാനോ ഇവയ്ക്ക് ഇന്ത്യയില്‍ അംഗീകൃത ഓഫീസുകളൊന്നുമില്ല.
ഐടി-ഇലക്ട്രോണിക് മന്ത്രാലയമാണ് ചൈനീസ് ആപ്പുകള്‍ക്കെതിരായ പുതിയ നിയമങ്ങള്‍ മുന്നോട്ടുവയ്ക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക