ദില്ലി: ദില്ലിയിലെ നോയിഡയിലെ മെട്രോ ആശുപത്രിയില്‍ വൻ തീ പിടുത്തം. ആശുപത്രിയുടെ ബഹുനില കെട്ടിടത്തില്‍ രോഗികളും കൂട്ടിരിപ്പുകാരും കുടുങ്ങിയിരിക്കുകയാണെന്നാണ് ലഭിക്കുന്ന വിവരം.
ചിലര്‍ ജനാലകള്‍ തകര്‍ത്ത് പുറത്തേക്ക് ചാടി. 30 ഓളം രോഗികളെ ഒഴിപ്പിച്ചെങ്കിലും ബാക്കിയുളളവര്‍ കെട്ടിടത്തില്‍ കുടുങ്ങിയിരിക്കുകയാണ്.
രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ആറോളം ഫയര്‍ഫോഴ്സ് സംഘങ്ങളെത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുന്നു. ജനാലകള്‍ തകര്‍ത്ത് കെട്ടിടത്തിന് അകത്ത് കയറി ആളുകളെ രക്ഷിക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക