എല്ലാവിധ ആരോഗ്യപ്രശ്നങ്ങള്‍ക്കും വാല്‍നട്ട് ഒരു നല്ല പ്രതിവിധിയാണ്. ദിവസവും ഒരു പിടി വാല്‍നട്ട് കഴിക്കുന്നത് ഡിപ്രഷന് അകറ്റാനും ഓര്‍മ്മശക്തി കൂട്ടാനും സഹായിക്കുമെന്ന് പഠനം. യൂണിവേഴ്സിറ്റി ഓഫ് കാലിഫോര്‍ണിയയിലെ ഗവേഷകരാണ് പഠനം നടത്തിയത്.
വാല്‍നട്ട് സ്ഥിരമായി കഴിക്കുന്നവരില്‍ 26 ശതമാനം മാത്രമാണ് ഡിപ്രഷന് വരാനുള്ള സാധ്യതയെന്ന് പഠനത്തില്‍ പറയുന്നു. ജേര്‍ണല്‍ ന്യൂട്രിയന്‍സില്‍ പഠനം പ്രസിദ്ധീകരിച്ചു. മറ്റ് നടസുകളെ അപേക്ഷിച്ച് വാള്‍നട്ട് സ്ഥിരമായി കഴിക്കുന്നത് ഊര്‍ജം വര്‍ധിക്കുകയും ഹൃദ്രോഗങ്ങള്‍ അകറ്റുകയും ചെയ്യുമെന്ന് പഠനത്തില്‍ പറയുന്നു.
പുതുതലമുറയില്‍ ആറ് ചെറുപ്പക്കാരില്‍ ഒരാള്‍ക്ക് വിഷാദരോഗം ഉണ്ടാകുന്നു. പുരുഷന്മാര് ദിവസവും വാല്‍നട്ട് കഴിക്കുന്നത് ബീജങ്ങളുടെ എണ്ണം വര്‍ധിക്കാന്‍ സഹായിക്കുന്നു. ശരീരയായ രീതിയില്‍ ഭക്ഷണം കഴിക്കുകയും ക്യത്യമായി രീതിയില്‍ വ്യായാമവും ചെയ്താല്‍ വിഷാദരോഗം ഒരു പരിധി വരെ തടയാനാകുമെന്ന് സെന്റ്ര്‍സ് ഫോര്‍ ഡിസീസ് കണ്ട്രോള് ആന്റ് പ്രിവെന്‍ഷനിലെ ഗവേഷകനായ ലിനോറെ അറബ് പറയുന്നു. .
ദിവസവും ഒരു പിടി വാല്‍നട്ട് 6 മാസം തുടര്‍ച്ചയായി കഴിച്ച ആളുകള്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് രക്തക്കുഴലുകളുടെ പ്രവര്‍ത്തനം കൂടുതല്‍ ത്വരിതപ്പെടുന്നുവെന്നും ചീത്ത കൊളസ്ട്രോള്‍ ആയ എല്‍ഡിഎല്‍ കൊളസ്ട്രോള്‍ കുറയുന്നുവെന്നും
കണ്ടെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക