ശബരിമല വിഷയത്തിൽ മതവികാരം വ്രണപ്പെടുത്തുന്ന തരത്തിൽ ഫെയ്സ്ബുക്കിൽ പോസ്റ്റ് ഇട്ട സംവിധായകൻ പ്രിയാനന്ദനനെതിരെ ക്രിമിനൽ കുറ്റം ചുമത്തിയതായി സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. ഐപിസി 153 ആം വകുപ്പ് ചേര്‍ത്ത് മതസ്പര്‍ധ പടര്‍ത്താന്‍ ശ്രമിച്ചുവെന്നതിനാണ് കേസ്.
തൃശ്ശൂര്‍ ചേര്‍പ്പ് പൊലീസ് സ്റ്റേഷനിലാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നതെന്നും സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. ആലപ്പുഴ സ്വദേശി കെഎ അഭിജിത്ത് നല്കിയ ഹര്‍ജിയിലാണ് സര്‍ക്കാര്‍ വിശദീകരണം. പ്രിയനന്ദനനെതിരെ കേസെടുക്കണമെന്നും അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയമിക്കണമെന്നും ഹര്‍ജിയിലുണ്ട്.
ശബരിമല വിഷയത്തില്‍ വിവാദ ഫെയ്സ്ബുക്ക് പോസ്റ്റ് ഇട്ടതിനെ തുടര്‍ന്ന് പ്രിയനന്ദനന് നേരെ സൈബര്‍ ആക്രമണം രൂക്ഷമായിരുന്നു. മതവികാരം വ്രണപ്പെടുത്തുന്ന രീതിയിലായിരുന്നു പ്രിയനന്ദനന്റെ പോസ്റ്റ്. പിന്നീട് ഇയാളെ ഒരു സംഘം മര്‍ദ്ദിക്കുകയും ശരീരത്തില്‍ ചാണകവെള്ളമൊഴിക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക