പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് പാകിസ്ഥാൻ സന്ദർശനം നീട്ടിവച്ചു. ഭീകരാക്രമണത്തിൽ ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടതിൽ സൗത്തി അപലപിച്ചതിനു പിന്നാലെയാണ് സൽമാന്റെ പാക് സന്ദർശനം നീട്ടിവച്ചത്.
രണ്ടുദിവസത്തെ സന്ദർശനത്തിനായി ഇന്ന് ഇസ്ലാമബാദിൽ എത്തിചേരാനിരുന്ന സൽമാൻ തന്റെ യാത്ര ഞായറാഴ്ചയിലേക്ക് മാറ്റുകയായിരുന്നു. നേരത്തെ നിശ്ചയിച്ച കൂടിക്കാഴ്ചകള്‍ക്കും പരിപാടികള്‍ക്കും മാറ്റമുണ്ടാകില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക