പുൽവാമ ഭീകരാക്രമണത്തിൽ മരിച്ച മലയാളി ജവാൻ വി.വി.വസന്തകുമാറിന്റെ മൃതദേഹം കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിച്ചു. ഉച്ചയ്ക്ക് രണ്ടരയോടെയാണ് വയനാട് ലക്കിടി സ്വദേശിയായ വസന്തകുമാറിന്റെ ഭൗതിക ശരീരം നാട്ടിലെത്തിച്ചത്. മലപ്പുറം ജില്ലാ കളക്ടര്‍ അമിത് മീണ അടക്കമുള്ള ഉദ്യോഗസ്ഥര്‍ ചേര്‍ന്നാണ് മൃതദേഹം ഏറ്റുവാങ്ങി.
കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, മന്ത്രിമാരായ ഇ.പി.ജയരാജന്, എ.കെ.ശശീന്ദ്രന്, കെ.ടി.ജലീല്‍ തുടങ്ങിയവരും വയനാട്, മലപ്പുറം, കോഴിക്കോട്, പാലക്കാട് ജില്ലകളിലെ ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും ഉള്‍പ്പടെ നിരവധി പേര് കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു. വിമാനത്താവളത്തില്‍ പ്രത്യേകം സജ്ജീകരിച്ച വേദിയില്‍ മൃതദേഹം പൊതുദർശനത്തിന് വച്ചു. തുടര്‍ന്ന് ഔദ്യോഗിക ബഹുമതികള്‍ നല്കിയ ശേഷം മൃതദേഹം വയനാട്ടിലേക്ക് കൊണ്ടുപോയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക