പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച ജവാന്മാരുടെ കുടുംബത്തിന് 25 ലക്ഷം രൂപ ധനസഹായം നൽകാനൊരുങ്ങി രാജസ്ഥാൻ സർക്കാർ. രാജസ്ഥാൻ സംസ്ഥാനത്തിൽ നിന്നുള്ള സൈനികരുടെ കുടുംബത്തിനാണ് ധനസഹായം ലഭ്യമാവുക. സൈനികരുടെ അടുത്ത ബന്ധുക്കൾക്ക് ജോലിയും വാഗ്ദാനം ചെയ്തിട്ടുണ്ട്.
മൂന്നു ലക്ഷം രൂപ കൊല്ലപ്പെട്ട സൈനികന്റെ മാതാപിതാക്കള്‍ക്കും ഭാര്യക്കോ മക്കളിലൊരാള്ക്കോ സര്‍ക്കാര്‍ ജോലിയും നല്‍കുമെന്ന് സൈനികക്ഷേമ മന്ത്രി പ്രതാപ് സിംഗ് ഖചാരിയ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക