ശബരിമല വിഷയത്തിൽ പ്രതികരിച്ച് നടി പ്രിയ വാര്യർ. ‘താന്‍ ഈ പ്രശ്നത്തെ കുറിച്ച് അധികം ആലോചിച്ചിട്ടില്ല, നമ്മള് തുല്യതക്ക് വേണ്ടിയാണ് പോരാടുന്നതെങ്കില്‍ അതിന് മുൻപ് അഭിസംബോധന ചെയ്യേണ്ട പല കാര്യങ്ങളും ഉണ്ട്. ‘ശബരിമല ആചാരങ്ങള്‍ വര്‍ഷങ്ങളായുള്ളതാണ്. ഒരു വിശ്വാസി 41 ദിവസം വ്രതം എടുക്കണം. ആ 41 ദിവസം മുഴുവന്‍ ശുദ്ധിയോടെ ഇരിക്കാന്‍ സ്ത്രീകള്‍ക്ക് കഴിയില്ല ‘പ്രിയ വാര്യര്‍ പറഞ്ഞു.
ശബരിമലയില്‍ ദര്‍ശനത്തിന് പോയ സ്ത്രീകള്‍ അയ്യപ്പനില്‍ അടിയുറച്ച് വിശ്വസിക്കുന്നവരാണോ എന്നറിഞ്ഞാല്‍ അഭിപ്രായം പറയാമെന്നും അല്ലാതെ വെറുതേ കാട്ടില്‍ ഒരു അയ്യപ്പനുണ്ട്. കാണാന്‍ പോയേക്കാം എന്നാണെങ്കില്‍ ശബരിമലയെ വെറുതേ വിടൂ എന്നേ പറയാനുള്ളൂവെന്നും നടൻ പൃഥ്വിരാജ് ശബരിമല വിഷയത്തിൽ നേരത്തെ പ്രതികരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക