ടെന്നീസ് താരം സാനിയ മിര്‍സയെ തെലുങ്കാന ബ്രാന്‍ഡ് അംബാസഡര്‍ പദവിയില്‍നിന്നു നീക്കം ചെയ്യണമെന്ന് ബിജെപി എംഎല്‍എ രാജ സിംഗ്. സാനിയ പാകിസ്ഥാന്റെ മരുമകളാണ്. എത്രയും വേഗം അവരെ അംബാസഡര്‍ സ്ഥാനത്തുനിന്ന് നീക്കണമെന്നും രാജ സിംഗ് മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിനോട് ആവശ്യപ്പെട്ടു.
പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു രാജ സിംഗിന്റെ പ്രസ്താവന. സാനിയയെ നീക്കം ചെയ്യുന്നതിലൂടെ പാകിസ്ഥാന് ശക്തമായ സന്ദേശം നല്കാന് സാധിക്കുമെന്നും രാജ സിംഗ് കൂട്ടിച്ചേര്‍ത്തു. പാക്
ക്രിക്കറ്റ് താരമായ ഷോയിബ് മാലിക്കുമായി 2010ലായിരുന്നു സാനിയ മിര്‍സയുടെ വിവാഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക