98 രൂപയുടെ പ്രീപെയ്ഡ് പ്ലാന്‍ പരിഷ്കരിച്ച് പ്രമുഖ പൊതുമേഖ ടെലികോം ബിഎസ്എൻഎൽ. പ്രതിദിനം ഒന്നര ജിബി ഡേറ്റ ലഭിക്കുന്ന പ്ലാനാണ് പരിഷ്കരിച്ചത്. നേരത്തെ ഈ പ്ലാനിന് 28 ദിവസം വരെയായിരുന്നു കാലാവധി. പ്ലാന്‍ പരിഷ്കരിച്ചതോടെ കാലാവധി 24 ദിവസമായി.
ദിനംതോറുമുളള നിര്‍ദിഷ്ട പരിധി കഴിഞ്ഞാല്‍ 80കെബിപിഎസ് വേഗതയില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കാനും സാധിക്കും. എയര്‍ടെലിനും റിലയന്‍സ് ജിയോയ്ക്കും സമാനമായ പ്ലാനുകളുണ്ട്. 28 ദിവസത്തെ കാലാവധിയില്‍ ആകെ അഞ്ച് ജിബി വരെ ഡേറ്റ ലഭിക്കുന്നതാണ് എയര്‍ടെലിന്റെ പ്ലാന്‍. ജിയോയിന് രണ്ട് ജിബി വരെ മാത്രമേ ഡേറ്റ ലഭിക്കുകയുളളു.
പ്രതികരിക്കാൻ ഇവിടെ എഴുതുക