മുംബൈ താനെയില്‍ ഷോപ്പിംഗ് മാളില്‍ പുലിയിറങ്ങി. താനെയിലെ കോറം മാളിലാണ് പുലി എത്തിയതായുള്ള സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചത്. ബുധനാഴ്ച പുലര്‍ച്ചെ അഞ്ചരയോടെയാണ് പുലി മാളിനുള്ളില്‍ കടന്നതെന്നാണ് ജീവനക്കാര്‍ നല്കുന്ന വിവരം. പോലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും പുലിയെ പിടികൂടാനുള്ള ശ്രമങ്ങള്‍ തുടങ്ങി. മാളില്‍ പുലി കയറിയെന്ന വാര്‍ത്ത പരന്നതോടെ ആളുകള്‍ ഇവിടേക്കു വരാതായിരിക്കുകയാണെന്നും ജീവനക്കാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക