ശുചീകരണ തൊഴിലാളികളുടെ കാലുകള്‍ കഴുകി വൃത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജിലെ കുംഭമേള സന്ദര്‍ശിക്കുന്നതിനിടയിലാണ് നഗരം വൃത്തിയായി സൂക്ഷിക്കുന്ന ശുചീകരണ തൊഴിലാളികളെ മോദി അഭിനന്ദിച്ചത്.
https://twitter.com/narendramodi/status/1099646962901622784
അഞ്ചോളം തൊഴിലാളികളുടെ കാലുകളാണ് മോദി കഴുകി വൃത്തിയാക്കിയത്. കുംഭമേള ‘സ്വഛ് കുംഭ് ‘ ആകുന്നതില്‍ ശുചീകരണ തൊഴിലാളികളുടെ സേവനം പ്രശംസാര്‍ഹമാണെന്ന് അദ്ദേഹം പറഞ്ഞു. സ്വച്ഛ് കുംഭയില്‍ പങ്കാളികളായ എല്ലാവര്ക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നതായും മോദി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക