ശിവഭക്തർക്ക് വളരെ പ്രധാനപ്പെട്ട ഉത്സവമാണിത്. കൂവളത്തിന്റെ ഇലകൾ ശിവന് അർപ്പിക്കുന്നതും ഉപവാസമനുഷ്ടിക്കുന്നതും രാത്രി ഉറക്കമിളക്കുന്നതുമൊക്കെയാണ് ഈ ദിവസത്തെ പ്രധാന ആചാരങ്ങൾ. ശിവലിംഗങ്ങളെ പാലും തേനുംകൊണ്ട് അഭിഷേകം ചെയത് അവയെ ആരാധിക്കുന്ന പതിവുമുണ്ട്.
വടക്കേ ഇന്ത്യയിലും നേപ്പാളിലും വിശ്വാസികൾ ഈ ദിനത്തിൽ ഭാങ്ക് ചേർത്ത് നിർമ്മിക്കുന്ന ലസ്സി എന്ന മധുര പാനീയം കുടിക്കുന്നു. ശിവന്റെ ഇഷ്ട പാനീയമാണ് അത് എന്നാണ് അവരുടെ വിശ്വാസം.
കേരളത്തിൽ ആലുവ ക്ഷേത്രം ,മാന്നാർ തൃക്കുരട്ടി ക്ഷേത്രം ,പടനിലം പരബ്രഹ്മ ക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളിൽ ശിവരാത്രി മഹോത്സവം വിപുലമായി ആഘോഷിക്കുന്നു.
ശിവരാത്രിയോടനുബന്ധിച്ചു കേരളത്തിലെ വിവിധ ക്ഷേത്രങ്ങളിൽ ബാലീ തർപ്പണത്തിനായി വൻ ഭക്തജന തിരക്കാണ് ഉണ്ടാവാറുള്ളത്. കേരളത്തിലെ തന്നെ ഏറ്റവും വലിയ ബാലീ തർപ്പണ സ്ഥാനമായ ആലുവ മണപ്പുറത്ത് ലക്ഷക്കണക്കിന് ആളുകൾ ബാലീ തർപ്പണത്തിനായി എത്തുമെന്നാണ് അധികൃതർ കണക്കാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക