തിരുവനന്തപുരം : തിരുവനന്തപുരം വിമാനത്താവളത്തില്‍ വനിത പൈലറ്റിനോട് മോശമായി പെരുമാറിയ കാര്‍ ഡ്രൈവര്‍ അറസ്റ്റിലായി. മണക്കാട് സ്വദേശി ഉണ്ണികൃഷ്ണനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
വനിതാ ദിനമായ ഇന്നലെ രാത്രിയിലായിരുന്നു സംഭവം. ഡല്‍ഹിയില്‍ നിന്ന് തിരുവനന്തപുരത്തെത്തിയ എയര്‍ ഇന്ത്യ വിമാനത്തിലെ സഹ പൈലറ്റായ 26കാരി ഹോട്ടലിലേക്ക് പോകാനായി അറൈവല്‍ ഭാഗത്ത് വാഹനം കാത്ത് നില്ക്കുമ്പോഴാൾ പെട്ടെന്ന് കെഎല്‍ 01 എഎസ് 9909 എന്ന കാറിലെത്തിയ ഡ്രൈവര്‍ അടുത്തെത്തി ഇംഗ്ലീഷിൽ അശ്ലീല ചുവയോടെ സംസാരിക്കുകയായിരുന്നു.
പൈലറ്റിനെ ഇയാള്‍ അപമാനിക്കുന്ന ദൃശ്യങ്ങള്‍ എയര്‍പോര്‍ട്ടിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞിരുന്നു.
പൈലറ്റ് ഇന്ന് ഉച്ചയോടെ എയര്‍ ഇന്ത്യ അധികൃതര്‍ക്കൊപ്പമെത്തി വലിയതുറ സ്റ്റേഷനില്‍ രേഖാമൂലം പരാതി നല്‍കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക