ചാണക്യതന്ത്രത്തിനു ശേഷം കണ്ണൻ താമരക്കുളം – ദിനേശ് പള്ളത്ത് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രത്തിന് പട്ടാഭിരാമൻ എന്നു പേരിട്ടു.
അബാം മൂവീസിന്റെ ബാനറിൽ അബ്രഹാം മാത്യു ആണ് ചിത്രം നിർമ്മിക്കുന്നത്. എം ജയചന്ദ്രന്റേതാണ് സംഗീതം.
നടൻ ജയസൂര്യയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ സിനിമയുടെ ടൈറ്റിൽ പുറത്തുവിട്ടത്.
https://www.facebook.com/Jayasuryajayan/photos/a.339185109568509/1257322347754776/?type=3&__xts__%5B0%5D=68.ARDVzOr9_sNNLRAjhPxmyE_ekzhGVLvkLhciOaEyPpv74QUFGCjf2v722_W2nHhjl9X22-Mk7jZZ_5g_ZngeenKq-SRjm4ZSbN_tl84vhVCdGzq_qCDyqKniVdZZe0_svzRSQUIm31CR-WkWcf_ZXE-v7Ochugs2QftuYUjZ3v_plYm7gFOQ-ok4IHSvASXBcZAsQS1IOQzEpbYyLmgSre3XgBA7BHsEOUOfS6thnRkXSyiu-g70U4NCLIJOuXkd-Y8EgvxWGA9eO7gSYDFUDGTkQeRa50Vd8SmB7i1IewO2EvD22-_HyVacAuIFTi-1RPNQbm4Bv5bWJy6BCFfmtHFSiw&__tn__=-R
ജയറാമാണ് ചിത്രത്തിൽ നായകനായി എത്തുന്നത്. അച്ചായൻസിന് ശേഷം കണ്ണൻ താമരക്കുളം – ജയറാം കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രമാണ് പട്ടാഭിരാമൻ.
ബൈജു സന്തോഷ്, ഹരീഷ് കണാരൻ, ധർമജൻ, പിഷാരടി, നന്ദു, സായികുമാർ, മഹീന്ദ്രൻ (തമിഴ് ), മിയ, ഷീലു എബ്രഹാം, ഷംന കാസിം, പാർവതി നമ്പ്യാർ, ലെന, പ്രജോദ് കലാഭവൻ, തെസ്നിഖാൻ തുടങ്ങി വമ്പൻ താരനിര തന്നെ ചിത്രത്തിലുണ്ട്.
ചിത്രത്തിന്റെ ചിത്രീകരണം ഉടൻ ആരംഭിക്കുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക