പ്രിഥ്വിരാജ് സുകുമാരന്‍ ആദ്യമായി സംവിധായകനായി അരങ്ങേറുന്ന മോഹന്‍ലാല്‍ ചിത്രം ലൂസിഫര്‍ മാര്‍ച്ച് 28ന് തിയേറ്ററുകളിലെത്തുകയാണ്. ചിത്രത്തിന്റെ ട്രെയിലര്‍ അബുദാബിയില്‍ വലിയ ചടങ്ങ് നടത്തിയാണ് പുറത്തിറക്കുന്നത്. 22ന് അബുദാബി ഡെല്‍മ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ പൃഥ്വിരാജ്, മോഹന്‍ലാല്‍ മഞ്ജു വാര്യര്‍, നിര്‍മാതാവ് ആന്റണി പെരുമ്പാവൂർ തുടങ്ങിയവര്‍ പങ്കെടുക്കും.
ചിത്രത്തിന്റെ പ്രൊമോഷന് ഓണ്‍ലൈനിലും പുറത്തും സജീവമാകുകയാണ്. ഇപ്പോള്‍ ലൂസിഫറിലെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തിക്കൊണ്ട് ഓരോ ദിവസവും കാരക്റ്റര്‍ പോസ്റ്ററുകള്‍ പുറത്തിറക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക