ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് ഇല്ലാതെ എസ് പിയുമായി സഖ്യം നേരത്തെ പ്രഖ്യാപിച്ച ബിഎസ്പി, കോണ്‍ഗ്രസുമായി ഒരിടത്തും സഖ്യത്തിനില്ലെന്ന് മായാവതി . കോണ്‍ഗ്രസുമായി യാതൊരു തരത്തിലുമുള്ള സഖ്യത്തിനുമില്ലെന്ന് വാര്ത്താക്കുറിപ്പിലൂടയാണ് ബി. എസ് പി അധ്യക്ഷ മായാവതി അറിയിച്ചത്.
മോദിക്കും ബിജെപിക്കും എതിരെ ഒന്നിച്ച് നിന്നാല്‍ വലിയ ഗുണമാകുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആവര്‍ത്തിക്കുന്നതിനിടയിലാണ് മായാവതി പുതിയ നിലപാട് പ്രഖ്യാപിച്ചത്.
നേരത്തെ രാജസ്ഥാന്, മധ്യപ്രദേശ് എന്നിവിടങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസിനൊപ്പം നില്ക്കാന് ബി എസ് പി തയ്യാറായിരുന്നില്ല. ഇവിടെ കഷ്ടിച്ച് സര്‍ക്കാരുണ്ടാക്കിയെങ്കിലും സഖ്യം സാധ്യമായിരുന്നെങ്കില്‍ വലിയ വിജയം സ്വന്തമാക്കാമായിരുന്നുവെന്ന് പിന്നീട് കോണ്‍ഗ്രസ് തന്നെ വിലയിരുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക