കണ്ണൂർ : എസ്എസ്എല്‍സി പരീക്ഷയ്ക്ക് ഇന്ന് തുടക്കമായി. 34,473 വിദ്യാര്‍ഥികളാണ് കണ്ണൂർ ജില്ലയില്‍ എസ്എസ്എല്‍സി പരീക്ഷ എഴുതുന്നത്. ഇതില്‍ 17,907 ആണ്‍കുട്ടികളും, 16,566 പെണ്‍കുട്ടികളും ഉള്‍പ്പെടും.
സര്‍ക്കാര്‍ സ്കൂളുകളില്‍ ഏറ്റവും കൂടുതല്‍ കുട്ടികളെ പരീക്ഷയ്ക്കിരുത്തുന്നത് മയ്യില്‍ ഇടൂഴി മാധവന് നമ്പൂതിരി മെമ്മോറിയല്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളാണ്. 551 കുട്ടികളാണ് ഇവിടെ പരീക്ഷ എഴുതുന്നത്. 1105 കുട്ടികളുമായി കടമ്പൂര് എച്ച്എസ്എസ് ആണ് ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികളെ പരീക്ഷയ്ക്കിരുത്തുന്ന എയ്ഡഡ് സ്കൂള്‍.
മാര്‍ച്ച് 13 മുതല്‍ മാര്‍ച്ച് 28 വരെയാണ് ഇത്തവണത്തെ എസ്എസ്എല്‍സി പരീക്ഷ. ഉച്ചയ്ക്ക് 1.30 നാണ് പരീക്ഷ ആരംഭിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക