വായ്പാ തട്ടിപ്പ് പ്രതി നീരവ് മോദി അറസ്റ്റിൽ . ലണ്ടനിൽ വച്ചാണ് നീരവ് മോദി അറസ്റ്റിലായത്. ലണ്ടനിലെ വെസ്റ്റ് മിന്‍സ്റ്റര്‍ കോടതി നീരവ് മോദിക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. വെസ്റ്റ് എന്‍ഡിലെ ആഡംബരവസതിയില്‍ വച്ചാണ് നീരവ് മോദിയെ അറസ്റ്റ് ചെയ്തതെന്നാണ് സൂചന.
പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും 13500 കോടിയുടെ ബാങ്ക് വായ്പ്പയെടുത്ത് തിരിച്ചടച്ചില്ലെന്ന കേസാണ് നീരവിന്റെ പേരിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക