ന്യൂഡല്‍ഹി: പൊതുവിതരണ സംവിധാനം വഴി എല്ലാ കുടുംബങ്ങള്‍ക്കും 35 കിലോ ഭക്ഷ്യധാന്യം ഉറപ്പുവരുത്തുമെന്ന വാഗ്ദാനവുമായി സിപിഎം പ്രകടന പത്രിക. മിനിമം വേതനം പ്രതിമാസം 18,000 രൂപ ഉറപ്പുവരുത്തുമെന്നും പ്രകടന പത്രികയില്‍ പറയുന്നു.
കാര്‍ഷിക വിളകള്‍ക്ക് ഉല്പാദന ചിലവിനേക്കാള്‍ 50 ശതമാനം ഉയര്‍ന്ന താങ്ങുവില നല്‍കും. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവര്‍ക്ക് രണ്ടുരൂപാ നിരക്കില്‍ ഏഴുകിലോ അരി, ആരോഗ്യ പരിരക്ഷ, വനിതകളുടെ സുരക്ഷയ്ക്കായി പ്രത്യേക സംവിധാനം എന്നിവയും പ്രകടന പത്രികയില്‍ വാഗ്ദാനം ചെയ്യുന്നു.
അധികാരത്തിലെത്തിയാല്‍ മൂന്നിലൊന്ന് വനിതാ സംവരണം നടപ്പിലാക്കും. പട്ടികജാതി- പട്ടികവര്‍ഗക്കാര്‍ക്ക് സ്വകാര്യമേഖലയില്‍ സംവരണവും ഉറപ്പാക്കും. പ്രതിമാസം 6000 രൂപ വാര്‍ധക്യകാല പെന്‍ഷനും പത്രികയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക