വേനല്‍ചൂടില്‍ ശരീര സംരക്ഷണത്തിന് ദിവസവും തൈര് കഴിക്കുന്നത് ഏറെ ഗുണം നല്കുന്ന കാര്യമാണ്. ശരീരത്തില്‍ ജലാംശത്തിന്റെ അളവ് കൂട്ടാന്‍ ദിവസവും ഒരു ബൗള്‍ തൈര് കഴിക്കുന്നത് ശീലമാക്കാം. ശരീരത്തിനൊപ്പം മനസിനും ഉന്മേഷം നല്കുന്ന ഭക്ഷണപദാര്‍ത്ഥമാണ് തൈര്. ദഹനപ്രക്രിയ സുഗമമാക്കാന്‍ ഏറ്റവും കൂടുതല്‍ സഹായിക്കുന്ന വസ്തുവാണ് തൈര് എന്നതുകൊണ്ടു തന്നെ ദിവസവും ഭക്ഷണത്തില്‍ തൈരും ഉള്‍പ്പെടുത്താം.
തൈരിന്റെ പ്രോബയോട്ടിക് ഗുണങ്ങളാണ് ദഹനത്തിന് ഏറ്റവും അനുകൂലമായിട്ടുള്ളത്. ശരീരത്തില്‍ ജലാംശത്തിന്റെ അളവ് കുറയുന്ന കാലാവസ്ഥയായതിനാല്‍ ഭക്ഷണത്തില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തേണ്ട ഒന്നാണ് തൈര്. തൈരില്‍ പൊട്ടാസ്യവും വിറ്റാമിന്‍ ബിയും ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ മലബന്ധമകറ്റാനും മെറ്റബോളിസം കൂട്ടാനും സഹായിക്കുന്നു.
ഏത് കഠിനമായ ആഹാരത്തേയും തൈര് ദഹിപ്പിക്കുന്നു. ധാരാളം കാത്സ്യം ഉള്ളതുകൊണ്ടുതന്നെ എല്ലിനും പല്ലിനും വളരെ നല്ലതാണ് തൈര്. മാത്രമല്ല, തൈര് പതിവായി കഴിക്കുന്നത് അള്‍സര്‍ വരാനുള്ള സാധ്യത കുറയ്ക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. പ്രതിരോധശേഷി വര്‍ധിപ്പിക്കാനും ഹൃദ്രോഗങ്ങള്‍ അകറ്റാനും തൈര് കഴിക്കുന്നത് ഗുണം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക