മോഹൻലാലിനെ നായകനാക്കി നടൻ പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിന് തീയേറ്ററുകളിൽ നിന്നും വമ്പൻ പ്രതികരണങ്ങളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. മോഹൻലാലും പൃഥ്വിയും ഒരുമിച്ചിരുന്ന് സിനിമ കാണുന്നതിന്റെ ചിത്രങ്ങളും വിഡിയോയും ഇതിനകം തന്നെ വൈറൽ ആയി കഴിഞ്ഞിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ വിജയം ആഘോഷിച്ചു കൊണ്ട് ലാലും പൃഥ്വിയും ചേർന്ന് കേക്ക് മുറിക്കുന്നതിന്റെ വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിലെ താരം.
കേക്ക് മുറിച്ച് ലോകത്തിലെ ഏറ്റവും വലിയ സംവിധായകനാകട്ടെ എന്നാശംസിച്ചു കൊണ്ടാണ് മോഹൻലാൽ പൃഥ്വിക്ക് നൽകിയത്. ഉടൻ തന്നെ പൃഥ്വി മോഹൻലാലിന്റെ കാൽ തൊട്ട് വണങ്ങുന്നതും വിഡിയോയിൽ കാണാം. മോഹൻലാലിന്റെ ഭാര്യ സുചിത്ര പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ, നടൻ ടോവിനോ തോമസും ഭാര്യയും ആന്റണി പെരുമ്പാവൂരും ഒക്കെ സന്തോഷത്തിൽ പങ്കുചേരുന്നതായും വിഡിയോയിൽ കാണാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക