‘മദ്യപാനം ആരോഗ്യത്തിന് ഹാനികരം’ എന്ന മുന്നറിയിപ്പ് നാം എന്നു മുതല്‍ കേള്‍ക്കാന്‍ തുടങ്ങിയതാണ്.. മദ്യകുപ്പികളില്‍ സ്ഥിരമായി കാണുന്ന മുന്നറിയിപ്പാണിത്. എന്നാല്‍ ഇനി മദ്യകുപ്പികള്‍ ഡ്രൈവര്‍ക്ക് മറ്റൊരു മുന്നറിയിപ്പ് നല്‍കും. മദ്യപാനം ആരോഗ്യത്തിന് ഹാനികരമെന്ന മുന്നറിയിപ്പിനോടൊപ്പം മദ്യകുപ്പികളില്‍ ഇനി മദ്യപിച്ചു വാഹനം ഓടിക്കരുതെന്ന മുന്നറിയിപ്പും ഉണ്ടാകും.
മദ്യം എങ്ങനെയാണ് ആരോഗ്യത്തിന് ഹാനികരമാകുകയെന്ന് ചിത്ര വിവരണവും കുപ്പികള്‍ക്കു പുറത്തുണ്ടാകും. ഡല്‍ഹിയിലെ പൊതുപ്രവര്‍ത്തകനായ പ്രിന്‍സ് സിംഗിളാണ് ഇക്കാര്യം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.
യുഎസ്എ, കെനിയ, തായ്ലാന്ഡ്, മെക്സികോ തുടങ്ങി നിരവധി രാജ്യങ്ങള്‍ ഇത്തരം പരീക്ഷണം നടത്തി വിജയിച്ചിട്ടുണ്ടെന്ന് അദ്ദേഹം കോടതിയെ അറിയിച്ചു. തുടര്‍ന്ന് ഭക്ഷ്യസുരക്ഷ ഗുണനിലവാര അതോറിറ്റി നടപ്പാക്കാന്‍ തീരുമാനിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക