കൊച്ചി: അമ്പലമുകള്‍ ബിപിസിഎല്‍ പ്ലാന്റില്‍ വാതകചോര്‍ച്ച. വ്യാഴാഴ്ച വൈകിട്ടോടെയാണ് പാചകവാതക ബോട്ട്ലിങ് പ്ലാന്റില്‍ വാതക ചോര്‍ച്ചയുണ്ടായത്. ചോര്‍ച്ച ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ ജീവനക്കാരെ സ്ഥലത്തുനിന്നും ഒഴിപ്പിച്ചു.
എന്നാല്‍ വാതകചോര്‍ച്ച ഉണ്ടായതിനെതുടര്‍ന്ന് സമീപവാസികളായ ചിലര്‍ക്ക് ശ്വാസതടസ്സം അനുഭവപ്പെട്ടു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജീവനക്കാരെ മുഴുവന്‍ ഒഴിപ്പിച്ചശേഷമാണ് പരിശോധന നടത്തിയത്. എന്നാല്‍ പ്ലാന്റിലെ വാതകചോര്‍ച്ചക്ക് കാരണമെന്തെന്ന് ഇനിയും വ്യക്തമായിട്ടില്ല.
വാതകചോര്ച്ചയെന്ന വിവരം അറിഞ്ഞ ഉടനെതന്നെ അഗ്നിശമനസേനയും പൊലീസും സ്ഥലത്തെത്തി. സംഭവത്തെതുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക