നാഗ ചൈതന്യ സാമന്ത ചിത്രം ‘മജിലി’ നാളെ തീയേറ്ററിലേക്ക്. ശിവ നിര്‍വാണ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഭാര്യയും ഭര്‍ത്താവുമായിട്ടാണ് ഇരുവരും അഭിനയിക്കുന്നത്.മലയാളി സംഗീത സംവിധായകനായ ഗോപി സുന്ദറും തമനും ചേര്‍ന്നാണ് ചിത്രത്തിന് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.
ഒരു തെലുങ്ക് റൊമാന്റിക് ഡ്രാമയായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. വിശാഖപട്ടണത്തും ഹൈദരാബാദിലുമായാണ് ചിത്രത്തിന്റെ പ്രധാന ഭാഗങ്ങളെല്ലാം ചിത്രീകരിച്ചിരിക്കുന്നത്. വിഷ്ണു ശര്‍മ്മയാണ് ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക