ആപ്പിൾ കൂടുതൽ ജനപ്രിയമാകാനുള്ള ഒരുക്കത്തിൽ. ആപ്പിളിന്റെ ഏറ്റവും പുതിയ സ്മാർട്ട് ഫോണായ എക്സ് ആർ മോഡൽ വെള്ളിയാഴ്ച് മുതൽ 22 % വിലക്കുറവിൽ ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യയിലെ പ്രീമിയം സ്മാർട്ട് ഫോൺ വിപണിയിൽ ഇപ്പോൾ ആപ്പിളിന് മൂന്നാം സ്ഥാനമാണുള്ളത്. വിപണി പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ആപ്പിൾ ഐ ഫോൺ മോഡലുകളുടെ വില കുറയ്ക്കുന്നത്.
ഐ ഫോണ്‍ എക്സ് ആറിന്റെ 64 ജി.ബിയുടെ വില 76,900ല്‍നിന്ന് 59,900ആയും 128 ജി.ബിയുടേതിന് 81,900ല്‍നിന്ന് 64,900ആയും 256 ജി.ബി മോഡലിന് 91,900 രൂപയില്‍നിന്ന് 74,900ആയുമാണ് കുറയ്ക്കുക. എക്സ് ആര് 64 ജി.ബി മോഡല്‍ എച്ച്ഡിഎഫ്സി ബാങ്ക് കാര്‍ഡ് ഉപയോഗിച്ച് വാങ്ങുമ്ബോള്‍ 10 ശതമാനം കാഷ് ബായ്ക്കും ലഭിക്കും. ഇതുകൂടിയാകുമ്ബോള് വില 53,900 രൂപയായി കുറയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക