ബ്രസീലിയൻ ഫുട്ബോൾ ഇതിഹാസം പെലെയെ കടുത്ത പനിയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച വൈകുന്നേരത്തോടെ പാരീസില്‍ ഫുട്ബോള്‍ റൈറ്റേഴ്സ് അസോസിയേഷന് സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തു കൊണ്ടിരുന്ന പെലെയെ പരിപാടിക്കിടയില്‍ വെച്ചാണ് ആശുപത്രിയിലേക്ക് മാറ്റിയത്.
കിഡ്നി സംബന്ധമായ അസുഖത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു പെലെ. ഇപ്പോൾ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ഉടൻ തന്നെ ആശുപത്രി വിടുമെന്നും അധികൃതർ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക