ന്യൂഡല്‍ഹി: 2018 ലെ സിവില്‍ സര്‍വീസ് പരീക്ഷാ ഫലം യുണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന് പ്രഖ്യാപിച്ചു. തൃശൂര്‍ സ്വദേശി ശ്രീലക്ഷ്മി റാം 29-ാം റാങ്ക് നേടി മലയാളികളുടെ അഭിമാനമായി. വയനാട്ടില്‍ നിന്നുള്ള ശ്രീധന്യ 410-ാം റാങ്ക് നേടി സിവില്‍ സര്‍വീസ് പരീക്ഷയില്‍ റാങ്ക് നേടുന്ന ആദ്യ ആദിവാസി പെണ്‍കുട്ടിയായി.
കനിഷാക് കടാരിയയാണ് ഒന്നാം റാങ്ക് സ്വന്തമാക്കിയത്. പെണ്‍കുട്ടികളില്‍ ശ്രുതി ജയന്ത് ദേശ്മുഖ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. 577 ആണ്‍കുട്ടികളും 182 പെണ്‍കുട്ടികളും ഉള്‍പ്പെടെ 759 പേരാണ് ഇത്തവണത്തെ റാങ്ക് ലിസ്റ്റില്‍ ഉള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക