കൊച്ചി: കേരള കോണ്‍ഗ്രസ്-എം ചെയര്മാന് കെ.എം.മാണിയുടെ നില അതീവ ഗുരുതരമായി തുടരുന്നതായി റിപ്പോര്‍ട്ട്. അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി രാവിലെ മെച്ചപ്പെട്ടിരുന്നു. എന്നാല്‍ ഉച്ചയോടെ നില വീണ്ടും ഗുരുതരമാവുകയായിരുന്നു.
രക്തത്തിൽ ഓക്സിജന്റെ അളവു കുറവാണ്. രക്തസമ്മർദവും നാഡിമിടിപ്പും സാധാരണ നിലയിൽ. മൂക്കിലെ ട്യൂബിലൂടെയാണ് ആഹാരം നൽകുന്നത്.
ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ഏപ്രില്‍ അഞ്ചിനാണ് അദ്ദേഹത്തെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ലേക് ഷോര്‍ ആശുപത്രിയില്‍ ചീഫ് പര്മനോളജിസ്റ്റ് ഡോ.ഹരി ലക്ഷ്മണിന്റെ നേതൃത്വത്തിലുള്ള ഡോക്ടര്‍മാരാണ് അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി വിലയിരുത്തുന്നത്.
തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന അദ്ദേഹത്തിന് കര്‍ശന സന്ദര്‍ശക വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
തിങ്കളാഴ്ച മുഖ്യമന്ത്രി പിണറായി വിജയന് അദ്ദേഹത്തെ ആശുപത്രിയില്‍ എത്തി കണ്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക