വേനൽക്കാലം കേരളത്തെ പൊള്ളിച്ചുകൊണ്ടിരിക്കുകയാണ്. എന്നാൽ ചൂടാണെന്ന് കരുതി ഫിറ്റ്നസിൽ മുടക്കം വരുത്താനും സാധിക്കില്ല. ചൂട് കാലത്ത് വ്യായാമം ചെയ്യുന്നതിന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മറ്റ് അസ്വസ്ഥതകൾ ഉണ്ടാകില്ല. അവ എന്തൊക്കെയാണെന്ന് നോക്കാം.
1. രാവിലെ 10 മണി മുതൽ 3 മണിയ്ക്കിടയിലുള്ള വ്യായാമം പൂർണ്ണമായും ഒഴിവാക്കുക. അതിരാവിലെയാണ് പൊതുവെ വ്യായാമത്തിന് പറ്റിയ സമയം.
2. കടും നിറങ്ങളിലുള്ള വസ്ത്രങ്ങൾ ഒഴിവാക്കുക. ഇളം നിറത്തിലുള്ള കട്ടികുറഞ്ഞതും അയഞ്ഞതുമായ കോട്ടൺ വസ്ത്രങ്ങളാണ് ഇക്കാലത്ത് വ്യായാമം ചെയ്യുമ്പോൾ ധരിക്കേണ്ടത്.
3. രാവിലെ ആണെങ്കിൽ പോലും വ്യായാമം ചെയ്യാൻ പുറത്തിറങ്ങുന്ന നേരത്ത് എസ് പി എഫ് 45 എങ്കിലുമുള്ള സൺസ്ക്രീൻ ഉപയോഗിക്കണം. ഇത് ചർമ്മത്തെ സംരക്ഷിക്കും.
4. വ്യായാമം ചെയ്യാൻ പോകുന്നതിന് മുൻപ് കുറഞ്ഞത് രണ്ടു ഗ്ലാസ് വെള്ളമെങ്കിലും കുടിക്കുക. വെള്ളം കൂടെ കരുതുകയും ദാഹിച്ചില്ലെങ്കിലും ഓരോ 15 മിനിറ്റ് കൂടുമ്പോഴും വെള്ളം കുടിക്കുകയും വേണം. ഇത് നിർജ്ജലീകരണം തടയും.
5. ജോഗിങ് മുതലായ വ്യായാമങ്ങൾക്ക് കൂടുതൽ തണലുള്ള വഴികൾ തിരഞ്ഞെടുക്കുക.
6. വ്യായാമം ചെയ്യാൻ പുറത്ത് പോകുന്നതിന് മുൻപ് കാലാവസ്ഥാ മുന്നറിയിപ്പുകൾ പരിശോധിക്കുക. മോശം കാലാവസ്ഥയാണെങ്കിൽ വ്യായാമം വീടിനുള്ളിലാക്കുക.
7. തളർച്ച, തലകറക്കം, ശരീര വേദന തുടങ്ങി എന്ത് ചെറിയ അസ്വസ്ഥത ഉണ്ടായാലും അപ്പോൾ തന്നെ വ്യായാമം നിർത്തി വിദഗ്ധ ചികിത്സ നേടുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക