പ്രേമം എന്ന ചിത്രത്തിലൂടെ മലയാളത്തിലെത്തിയ സായ്പല്ലവി വളരെ പെട്ടെന്നാണ് പ്രേക്ഷകരുടെ ഹൃദയത്തിലിടം നേടിയത്. ഫഹദ് ഫാസിലിനൊപ്പം അഭിനയിച്ച ഏറ്റവും പുതിയ ചിത്രം അതിരന് തിയേറ്ററുകളില്‍ കയ്യടി നേടി നിറഞ്ഞോടുകയാണ്. അതിനിടയിലാണ് സായ്പല്ലവിയെ കുറിച്ചുള്ള മറ്റൊരു വാര്‍ത്ത വരുന്നത്.
രണ്ടു കോടി രൂപ വാഗ്ദാനം ചെയ്തിട്ടും തന്നെ സമീപിച്ച പരസ്യ നിര്‍മ്മാതാക്കളോട് നോ പറഞ്ഞിരിക്കുകയാണ് സായ്പല്ലവി എന്നാണ് വാര്‍ത്ത. ഒരു പ്രമുഖ ഫെയര്‍നെസ് ക്രീം പരസ്യ ഏജന്‍സിയാണ് പരസ്യത്തില്‍ അഭിനയിക്കുമോ എന്ന ആവശ്യവുമായി സായിയെ സമീപിച്ചത്. പരസ്യത്തില്‍ അഭിനയിക്കുമെങ്കില്ഡ രണ്ടു കോടി നല്‍കാമെന്നു വാഗ്ദാനം ചെയ്തെന്നാണ് സിനിമാ ലോകത്തു നിന്നു ലഭിക്കുന്ന സൂചന. എന്നാല്‍ നടി സമ്മതിച്ചില്ലെന്നാണ് റിപ്പോര്‍ട്ട്. വാര്‍ത്തയെ സംബന്ധിച്ച് ഔദ്യോഗിക വിവരങ്ങളൊന്നും പുറത്തു വന്നിട്ടില്ല.
സിനിമയില്‍ അമിതമായി മേക്കപ്പ് ഉപയോഗിക്കാന്‍ വിസമ്മതിക്കാറുള്ള നടിയാണ് സായ്പല്ലവി. തന്റെ മുഖത്തെ കുരുക്കള്‍ മറയ്ക്കാതെ തന്നെയാണ് സായ് സിനിമയിലെത്താറുള്ളത്. പരസ്യത്തിനായി തന്റെ നിലപാടുകള്‍ മാറ്റാന്‍ തയ്യാറാകാത്ത സായ്പല്ലവിയുടെ വാര്‍ത്ത ആരാധകരെ ഏറെ സന്തോഷിപ്പിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക