കൊച്ചി: കേരളത്തില്‍ പലയിടത്തും വേനല്‍ മഴയെത്തിയതിന് പിന്നാലെ എറണാകുളത്ത് ഇടിമിന്നലേറ്റ് രണ്ട് പേര് മരിച്ചു.
മുളന്തുരുത്തിയില്‍ വെട്ടിക്കല്‍ സ്വദേശി മണ്ടോത്തും കുഴിയില്‍ ജോണിയുടെ ഭാര്യ ലിസി (49), ജോണിയുടെ സഹോദരിയുടെ മകന് അനക്സ് (15) എന്നിവരാണ് മരിച്ചത്.
അതേസമയം തെക്കന്‍ ജില്ലകളിലും മലപ്പുറം ജില്ലയിലും ഇന്നും നാളെയും ശക്തമായ മഴ ഉണ്ടാവാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക