ഹാരി കെയ്നില്ലാതെ സിറ്റിയെ തകർത്ത് സെമിൽ കടന്ന ആവേശത്തില്‍ ടോട്ടനം. ചാമ്പ്യൻസ് ലീഗിലെ ഏറ്റവും മികച്ച നാടകീയ രംഗങ്ങൾക്കായിരുന്നു ഇന്നലെ ഇത്തിഹാദ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്.57 വര്‍ഷത്തിന് ശേഷം ആദ്യമായാണ് ടോട്ടനം യൂറോപ്യൻ സെമിയിൽ പ്രവേശിക്കുന്നത്. അവരുടെ ആദ്യത്തെ ചാമ്പ്യൻസ് ലീഗ് സെമി ഫൈനൽ പ്രവേശനമാണ് ഇന്നലെ രാത്രിയിലെ അവിശ്വസനീയ പ്രകടനത്തിലൂടെ സാധ്യമായത്. 1961-62 സീസണിൽ യൂറോപ്യൻ കപ്പിലാണ് അവർ അവസാനമായി സെമിയില്‍ പ്രവേശിച്ചത്.ചാമ്പ്യൻസ് ലീഗ് സെമിയിൽ കടക്കുന്ന ഏഴാമത്തെ ഇംഗ്ലീഷ് ടീമാണ് ടോട്ടനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക