ആലുവയിൽ അമ്മയുടെ ക്രൂരമർദനത്തിനിരയായ മൂന്നുവയസുകാരൻ മരണത്തിനു കീഴടങ്ങി. തലച്ചോറിനേറ്റ ഗുരുതര പരുക്കാണ് മരണത്തിന് കാരണം. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കുട്ടി ഇന്ന് രാവിലെ9.30-ഓടെയാണ് മരണത്തിന് കീഴടങ്ങിയത്.
കുട്ടിയെ മര്‍ദിച്ച സംഭവത്തില്‍ മാതാവ് ജാര്‍ഖണ്ഡ് സ്വദേശിനി ഹെന (28) യെ പോലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. കുട്ടി അനുസരണക്കേട് കാട്ടിയെന്ന് ആരോപിച്ചാണ് സ്ത്രീ കുഞ്ഞിനെ ക്രൂരമര്‍ദ്ദനത്തിന് ഇരയാക്കിയത്. വധശ്രമം ചുമത്തിയാണ് അറസ്റ്റ്. സംഭവത്തില്‍ ജാര്‍ഖണ്ഡ് സ്വദേശിയായ അമ്മയ്ക്കും അച്ഛനുമെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമുള്ള വകുപ്പുകളും ഇരുവര്‍ക്കുമെതിരെ ചുമത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക