തനിക്കെതിരെ ഒളിക്യാമറ വിവാദത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത നടപടിക്കെതിരെ വിമര്‍ശനവുമായി കോഴിക്കോട് യുഡിഎഫ് സ്ഥാനാര്‍ഥി എം.കെ രാഘവന്. തോല്‍ക്കുമെന്ന ഭയമാണ് സിപിഎം ഇത്തരം നടപടികള്‍ സ്വീകരിക്കുന്നതിനു പിന്നിലെന്നും തരംതാണരാഷ്ട്രീയമാണിതെന്നും എം.കെ രാഘവന് പറഞ്ഞു.
അഴിമതി നിരോധന നിയമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് രാഘവനെതിരെ കേസ് എടുത്തിരിക്കുന്നത്. വ്യവസായികള്‍ എന്ന വ്യാജേന എത്തിയ മാധ്യമ പ്രവര്‍ത്തകരോട് രാഘവന് കോഴ ആവശ്യപ്പെട്ടതായി ആരോപിച്ചുള്ള വീഡിയോ നേരത്തെ പുറത്തു വന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക