നിപ്പ വൈറസ് ബാധിച്ച് മരിച്ച സിസ്റ്റര്‍ ലിനിയുടെ കഥപറയുന്ന ചിത്രം വൈറസിന്റെ ട്രെയിലര്‍ യൂട്യൂബ് ട്രെന്റിങ്ങില്‍ മുന്നിൽ. ആഷിക് അബു ഒരുക്കുന്ന ചിത്രത്തിൽ റീമ കല്ലിങ്കലാണ് ലിനിയായി വേഷമിടുന്നത്. കേരളത്തെയാകെ മുള്‍മുനയില്‍ നിര്‍ത്തിയ നിപ്പയെ കേരളം ഭയപ്പെട്ടതിനെയും അതിജീവിച്ചതിനെയും ആസ്പദമാക്കിയാണ് വൈറസ് നിര്‍മ്മിച്ചിരിക്കുന്നത്. ഗംഭീര കാസ്റ്റിങ്ങാണ് ചിത്രത്തില്‍ ആഷിഖ് അബുവും ടീമും നടത്തിരിക്കുന്നത്.ആരോഗ്യമന്ത്രി കെകെ ഷൈലജ ടീച്ചറുടെ റോളിലെത്തിയ രേവതിയാണ് ഇതില്‍ ഏറ്റവും ശ്രദ്ധേയമായത്. ഷൈലജ ടീച്ചറുടേയും, സിനിമയിലെ രേവതിയുടെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ചിത്രം ജൂണിൽ തീയേറ്ററുകളിൽ എത്തുമെന്നാണ് വിചാരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക