ഗർഭധാരണം നിയന്ത്രിക്കാനുള്ള നിരവധി മാർഗങ്ങളെക്കുറിച്ച് നാം കേട്ടിട്ടുണ്ടെങ്കിലും ഒരു കമ്മൽ ധരിച്ച് ഗർഭം ധരിക്കുന്നതിനെ നിയന്ത്രിക്കാം എന്ന് കേൾക്കുമ്പോൾ നാം ചിലപ്പോൾ മുഖം ചുളിച്ചേക്കാം, എന്നാലിതാ ഗർഭധാരണത്തെ തടയാൻ സഹായിക്കുന്ന കോൺട്രാസെപ്റ്റീവ് ഇയർ റിങ്സുമായി രംഗത്തെത്തിയിരിക്കുകയാണ് ജോർജിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ഒരു ജൂട്ടം ഗവേഷകർ. ഗർഭധാരണം തടയാൻ ശേഷിയുള്ള കോൺട്രാസെപ്റ്റീവ് ഹോർമോണുകൾ അടങ്ങിയ കമ്മൽ, വാച്ച് മറ്റു ആഭരണങ്ങൾ തുടങ്ങിയവയാണ് ഇവർ വികസിപ്പിച്ചെടുത്തിരിക്കുന്നത്.
ഈ ആഭരണങ്ങൾ ധരിക്കുമ്പോൾ ഇവയിലുള്ള കോൺട്രാസെപ്റ്റീവ് ഹോർമോണുകൾ ചർമ്മത്തിലേക്ക് ഇറങ്ങുകയും ഗർഭധാരണത്തിനെതിരെ പ്രവർത്തിക്കുകയൂം ചെയ്യുമെന്നാണ് ഇവരുടെ അവകാശവാദം. ഈ വിദ്യ മനുഷ്യരിൽ ഇതുവരെ പരീക്ഷിച്ചിട്ടില്ല. എലികളിലും പന്നികളിലും പരീക്ഷണം വിജയകരമായിരുന്നുവെന്ന് ഇവർ അവകാശപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക