ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ സണ്‍റൈസേഴ്സ് ഹൈദരാബാദിന് 163 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത മുംബൈ ക്വിന്റണ്‍ ഡീകോക്കിന്റെ അര്‍ധസെഞ്ചുറി മികവിലാണ് ഭേദപ്പെട്ട സ്കോര്‍ കുറിച്ചത്.18 പന്തില്‍ 24 റണ്‍സെടുത്ത രോഹിത്തിന് ഖലീല്‍ അഹമ്മദ് പുറത്താക്കിയശേഷം സൂര്യകുമാര്‍ യാദവിനെ(23) കൂട്ടുപിടിച്ച് ഡീകോക്ക് മുംബൈയെ മുന്നോട്ട് നയിച്ചു.
അവസാന ഓവറുകളില്‍ ഡീകോക്കും(58 പന്തില്‍ 69 നോട്ടൗട്ട്) ക്രുനാല്‍ പാണ്ഡ്യയും(3 പന്തില്‍ 9 നോട്ടൗട്ട്) ചേര്‍ന്നാണ് മുംബൈയെ 162 റണ്‍സിലെത്തിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക